നിന്നെ ഇല്ലാതാക്കും എന്ന് ബിഗ് ബോസ് പറഞ്ഞു. ഭീഷണി സന്ദേശത്തെ കുറിച്ച് തെളിവുകൾ നിരത്തി ബിഗ് ബോസിനെതിരെ സിബിൻ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് സിബിൻ വൈൽഡ് കാർഡ് എൻട്രിയായിയാണ് സിബിൻ ബിഗ് ബോസിൽ എത്തിയത് എങ്കിലും വലിയ സ്വീകാര്യത ഒരാഴ്ച കൊണ്ട് തന്നെ താരത്തിന് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു അതുകൊണ്ടുതന്നെ ആരാധകരെല്ലാം താരത്തെ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയാണ് ചെയ്തത് എന്നാൽ ബിഗ് ബോസിൽ നിന്നും ഇടയ്ക്ക് പുറത്തു പോകേണ്ട സാഹചര്യവും താരത്തിന് ഉണ്ടായിരുന്നു ഇപ്പോഴിതാ താൻ ബിഗ് ബോസ് വീട്ടിനുള്ളിൽ അനുഭവിച്ചകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് സിബിൻ രംഗത്ത് വരുന്നത്

അഖിൽ മാരാർ അടുത്ത സമയത്ത് ഉന്നയിച്ചിരുന്ന പല കാര്യങ്ങളെയും വച്ചുനോക്കുമ്പോൾ സത്യമായ രീതിയാണ് പലതും എന്ന് പറഞ്ഞുകൊണ്ടാണ് സിബിൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ബിഗ് ബോസിൽ വച്ച് തനിക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് ബിഗ് ബോസിൽ ഒരു സൈക്കോളജിസ്റ്റ് ഉണ്ട് അയാൾ നമ്മുടെ മനസ്സ് മനസ്സിലാക്കിയതിനു ശേഷമാണ് സംസാരിക്കുന്നത് എന്നാൽ അവിടെ യഥാർത്ഥത്തിൽ ഒരു സൈക്കോളജിസ്റ്റ് ഇല്ല വീഡിയോ കോളിലൂടെയാണ് അവർ സംസാരിക്കുന്നത് അതും ക്ലാരിറ്റി ഇല്ലാത്ത ഒരു വീഡിയോ കോളിലൂടെ

എനിക്ക് അവർ കഴിക്കാൻ നൽകിയ ഗുളിക സൈക്കോളജിക്കൽ പ്രശ്നങ്ങൾക്ക് വേണ്ടി കഴിക്കുന്ന ഗുളികയാണ് ഉറക്കം ഇല്ലാത്ത അവസ്ഥയിലേക്ക് ഞാൻ പോയതിനാണ് അവർ എനിക്ക് ആ ഗുളിക നൽകിയത് 48 മണിക്കൂർ ഉറങ്ങാതെ വന്ന ഞാൻ ഹാലൂസിനേഷൻ പോലെയുള്ള ഒരു അവസ്ഥയിലേക്ക് പോവുകയായിരുന്നു ചെയ്തത് എന്നെ പുറത്തേക്ക് കൊണ്ടു പോയി അവർ ഒരു ഹോട്ടലിൽ കിടത്തി ഉറക്കാൻ ഒക്കെ നോക്കി എന്നാൽ ആ സമയത്ത് അവർ എനിക്ക് നൽകിയ ഗുളിക എന്നെ ഭ്രാന്തൻ ആക്കാൻ കഴിവുള്ളതായിരുന്നു

ഞാനെന്റെ ഒരു സുഹൃത്തിനോട് എന്തിനാണ് ഈ ഗുളിക ഉപയോഗിക്കുന്നത് എന്ന് വിളിച്ചു ചോദിച്ചപ്പോഴാണ് എന്ത് കാര്യത്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചത് മുഴുവൻ തെളിവുകളും നിരത്തി കൊണ്ടായിരുന്നു സിബിൻ സംസാരിച്ചിരുന്നത് സിബിന്റെ വാക്കുകൾ കേട്ടുകൊണ്ട് തന്നെ നിരവധി ആളുകൾ ഇപ്പോൾ ബിഗ്ബോസിനെതിരെ രംഗത്ത് വരുന്നുണ്ട് ബിഗ്ബോസിൽ നടക്കുന്നത് വളരെയധികം അനീതികൾ ആണ് എന്നാണ് ഇപ്പോൾ പലരും പറയുന്നത്

Scroll to Top