ദേഷ്യം, സങ്കടം എന്നിവ പോലെ തന്നെയാണ് സെക്സും, ക്യാമറയ്ക്കു മുൻപിൽ അത്ര പരിചയമില്ലാത്ത ഒരാൾക്കൊപ്പം എങ്ങനെ ഇന്റിമേറ്റ് സീൻ അഭിനയിക്കും എന്ന സംശയമുണ്ടായിരുന്നു- ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി. തുടർന്ന് ഉപ്പും മുളകും എന്ന സീരിയലില്‍ അടക്കം പല ടെലിവിഷന്‍ ഷോകളിലും അതിഥിയായി എത്തിയ ദിവ്യ പിള്ള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

കള എന്ന സിനിമയിലെ ടൊവിനോയുമൊത്തുള്ള ഇന്റിമേറ്റ് സീൻ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ പിള്ള. ദേഷ്യം, സങ്കടം എന്നിവയൊക്കെ പോലെ തന്നെയാണ് സെ ക്സ് എന്ന വികാരവുമെന്നാണ് സംവിധായകൻ തന്നോട് പറഞ്ഞതെന്നാണ് ദിവ്യ പറയുന്നത്. “ഇന്റിമേറ്റ് സീൻ എങ്ങനെ ചെയ്യും എന്നായിരുന്നു എന്റെ മനസ്സിൽ. ക്യാമറയ്ക്കു മുൻപിൽ അത്ര പരിചയമില്ലാത്ത ഒരാൾക്കൊപ്പം എങ്ങനെ ഇന്റിമേറ്റ് സീൻ അഭിനയിക്കും എന്ന സംശയം എനിക്കുണ്ടായിരുന്നു. എന്നെക്കൊണ്ട് അതിന് കഴിയില്ലെന്നായിരുന്നു എന്റെ വിശ്വാസം.

ദേഷ്യം പോലെയോ, സങ്കടം പോലെയോ ഒക്കെയുള്ള വികാരം മാത്രമാണ് ഇതെന്ന് സംവിധായകൻ എന്നെ പറഞ്ഞു മനസിലാക്കാൻ നോക്കി. അത്തരം വികാരങ്ങൾ അഭിനയിക്കാൻ കുഴപ്പമില്ലെങ്കിൽ ഈ വികാരത്തോടു മാത്രമെന്താണ് പ്രശ്നമെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. എനിക്ക് അങ്ങനെ ചെയ്യാൻ താൽപര്യമില്ല എന്നതായിരുന്നു എന്റെ മറുപടി.

മറ്റൊരാളുമായി അത്രയും അടുത്തിടപെഴുകുന്നത് ആലോചിക്കുമ്പോൾ പോലും എനിക്കതിൽ കുഴപ്പം തോന്നുമായിരുന്നു. പക്ഷേ, സംവിധായകൻ എനിക്ക് കാര്യങ്ങൾ കുറച്ചു കൂടി വിശദീകരിച്ചു തന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ഏതെല്ലാം തടസങ്ങളെയാണ് മറി കടക്കേണ്ടത്, എന്താണ് അരോചകം, എന്തല്ല എന്നൊക്കെ തീരുമാനിക്കുന്നതിൽ ഒരു അഭിനേതാവിന് എത്രത്തോളം സ്വാതന്ത്ര്യമുണ്ട് എന്നതിനെക്കുറിച്ചൊക്കെ സംസാരിച്ചു.

മണ്ണിലോ അഴുക്കിലോ ഒരു സീൻ ഷൂട്ട് ചെയ്യേണ്ടി വരുമ്പോൾ എന്തു ചെയ്യും? അതു ചെയ്യില്ലേ എന്ന് എന്നോടു ചോദിച്ചു. അതു ചെയ്യാമെങ്കിൽ പിന്നെ ഇന്റിമേറ്റ് സീൻ ചെയ്യുന്നതിൽ എന്താണ് പ്രശ്നം എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചോദ്യം. പിന്നീട് ഞാൻ ടൊവീനോയ്ക്കൊപ്പം ഇരുന്നു സംസാരിച്ചു. ആ സീൻ എങ്ങനെ ചെയ്യാം, ക്യാമറയ്ക്കു മുൻപിൽ എത്രത്തോളം വരും, എത്രത്തോളം അടുത്തു പെരുമാറണം എന്നൊക്കെ ചർച്ച ചെയ്തു. അതു ചെയ്തപ്പോൾ ക്യാമറയെ കുറിച്ചു മാത്രമെ ഞങ്ങൾ ചിന്തിച്ചുള്ളൂ.

ചുംബിക്കുന്ന സീനിൽ ആണെങ്കിൽ പോലും ക്യാമറയ്ക്ക് ഫേവറബിൾ ആയിട്ടല്ലേ ചെയ്യുന്നത് എന്നു മാത്രമായി ചിന്ത. അല്ലാതെ ചുംബനത്തെക്കുറിച്ച് ആലോചിക്കാൻ ഒന്നും പറ്റില്ല. ടൊവീനോ ആ ഷൂട്ടിന്റെ പ്രോസസ് വിഡിയോ എടുത്തിരുന്നു. അതു കണ്ടാൽ മനസിലാകും, 75–80 കിലോഗ്രാം ഭാരമുള്ള ഒരു ക്യാമറ പിടിച്ചു നിൽക്കുന്ന ക്യാമറാമന്റെ മുൻപിലാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾ അഭിനയിക്കേണ്ടി വരികയെന്ന്! അതാണ് ചലഞ്ച്.”

Scroll to Top