കമിതാക്കളെ പോലെ പ്രണയിച്ച് നൂബിനും ബിന്നിയും, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. കുടുംബവിളക്ക് താരം നൂബിൻ ജോണിയാണ് താരത്തിന്റെ ഭർത്താവ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. യുട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ചെയ്തയൊരു ബെഡ് റൂം ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മിഥിൻലാൽ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇപ്പോഴും കമിതാക്കളെ പോലെ പ്രണയിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നുന്നുവെന്ന് ആരാധകരും ചിത്രങ്ങൾ താഴെ അഭിപ്രായപ്പെട്ടു.

ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. തന്റെ പ്രണയത്തെ കുറിച്ച് മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വധു ആരാണെന്ന് വിവാഹത്തോട് കൂടിയാണ് നൂബിന്‍ പുറംലോകത്തെ അറിയിച്ചത്. ഒരിക്കലൂം ബിന്നിയുടെ മുഖം പോലും പുറത്ത് കാണിക്കാന്‍ നൂബിൻ തയ്യാറായിരുന്നില്ല. വിവാഹത്തിന് തൊട്ട് മുന്‍പ് നടത്തിയ പ്രീവെഡിങ്ങ് ഫോട്ടോഷൂട്ടിലൂടെയാണ് ബിന്നിയെ പുറംലോകം കാണുന്നത്.

പ്രണയത്തിലാണെന്ന് പറയുന്നതിന് മുൻപ് തന്നെ പല ഗോസിപ്പുകളും വന്നിരുന്നു. അമൃതയെയും, രേഷ്മയെയുമെല്ലാം ചേർത്ത് വാർത്തകൾ വന്നിട്ടുണ്ട്. അതുകൊണ്ട് ഒക്കെ കൂടിയാണ് മറച്ചു വെച്ചത്,’ എന്നായിരുന്നു നൂബിനും ബിന്നിയും പിന്നീട് പറഞ്ഞത്.

Scroll to Top