12 വർഷമായി മലയാളികളെ കാണുന്നു എന്ത് ജോലി പറഞ്ഞാലും  അത് ചെയ്യും!! റായ് ലക്ഷ്മി

നീണ്ടനാളത്തെ ഇടവേളക്കുശേഷം മലയാള സിനിമയുടെ ഭാഗമാവുകയാണ് നടി റായ് ലക്ഷ്മി. റോക് ആൻഡ് റോൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമാകാൻ സാധിച്ചിരുന്നു. മലയാളത്തിനു പുറമേ തെലുങ്ക് കന്നട ഹിന്ദി സിനിമകളിലും ഭാഗമായിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഡിഎൻഎ എന്ന ചിത്രത്തിലൂടെ നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മലയാളികളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മലയാളികൾ എല്ലായ്പ്പോഴും തന്നെ അത്ഭുതപ്പെടുത്താറുണ്ട് എന്നും ഏത് ജോലി കൊടുത്താലും അത് വളരെ പെർഫെക്ട് ആയി ജോലി ചെയ്യാൻ കഴിയുന്നവരാണ് മലയാളികൾ എന്നും താരം പറഞ്ഞു. ഡാൻസ് ആയാലും പാട്ടായാലും സംവിധാനം ആയാലും എല്ലാം ചെയ്യാൻ കഴിയുന്നവരാണ്. ഏറ്റവും മികച്ച ടെക്നീഷ്യന്മാർ ഉള്ളതും മലയാളത്തിലാണെന്നും താരം പറഞ്ഞു.

ഇത്രയും മൾട്ടി ടാലെന്റഡ് ആയിട്ടുള്ള ആളുകൾ ലോകത്ത് എവിടെയും ഉണ്ടാകില്ലെന്നും മലയാളികളുടെ  പ്രത്യേകതയാണ് ഇതെന്നും  നടി കൂട്ടിച്ചേർത്തു.
സമൂഹമാധ്യമത്തിൽ വളരെയധികം സജീവമായ താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരമായി പങ്കുവെക്കാറുണ്ട്. ഈ അടുത്തകാലത്ത് താരം വലിയ രീതിയിലുള്ളവർ ആയിരുന്നു നടത്തിയത്.

Scroll to Top