ഫ്ലവേഴ്സ് മഴവിൽ മനോരമയിലും പോകരുത് എന്ന് ഏഷ്യാനെറ്റ് പറഞ്ഞിട്ടുണ്ടായിരുന്നു ഒരു ദിവസം ഒരു ലക്ഷം രൂപ പ്രതിഫലമുള്ള മത്സരാർത്ഥി ഉണ്ടായിരുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിതനായി മാറിയ വ്യക്തിയാണ് സാബു മോൻ ബിഗ് ബോസിലെ വിജയിയായി മാറിയ സാബു ആദ്യ സീസണിൽ തന്നെ വലിയൊരു ചരിത്രമാണ് സൃഷ്ടിച്ചിരുന്നത് ഇപ്പോൾ ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ചുള്ള ചില കാര്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ടാണ് എത്തുന്നത് താൻ ഉണ്ടായിരുന്ന ആദ്യത്തെ സീസൺ എന്നു പറയുന്നത് ബിഗ് ബോസ് ഒരുപാട് പണം ചിലവാക്കി ഉണ്ടാക്കിയ ഒരു സീസണായിരുന്നു അതിന്റേതായ എല്ലാ പ്രത്യേകതകളും ആ സീസണിൽ കാണാനും സാധിച്ചിട്ടുണ്ട്

ഒരു കോടി രൂപയായിരുന്നു ആ സീസണിലെ പ്രൈസ് മണി മാത്രമല്ല ഒരു ദിവസം ഒരു ലക്ഷം രൂപ വരെ ശമ്പളം ഉണ്ടായിരുന്ന മത്സരാർത്ഥികൾ വരെ ആ സീസണിൽ ഉണ്ടായിരുന്നു. അത് ആരാണ് എന്ന് അവതാരകൻ ചോദിക്കുമ്പോൾ ആരാണ് എന്ന് ഞാൻ പറയില്ല എന്നും ആരാണ് എന്ന് മനസ്സിലാക്കി എടുക്കൂ എന്നുമാണ് സാബു പറയുന്നത് ആ മത്സരാർത്ഥത്തിൽ 100 ദിവസം അവിടെ തികച്ചു നിൽക്കുകയായിരുന്നുവെങ്കിൽ പ്രൈസ് മണിയോളം തന്നെ പണം അവർക്ക് കിട്ടുകയും ചെയ്യുമായിരുന്നു ഈ മത്സരാർത്ഥി ശ്വേതാ മേനോൻ ആണ് എന്നായി ഇപ്പോൾ പ്രേക്ഷകർ കണ്ടെത്തിയിരിക്കുന്നത് ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള മത്സരാർത്ഥിയായി എത്തിയത് ശ്വേതയായിരുന്നു

മറ്റൊരു കാര്യം സാബു പറയുന്നത് ബിഗ് ബോസ് തന്നോട് വച്ച് നിബന്ധനകളെ കുറിച്ചാണ് ബിഗ്ബോസിൽ നിന്നും പുറത്ത് വരുന്ന സമയത്ത് രണ്ട് ചാനലുകളുടെ പേരെടുത്ത് തന്നെ അവിടെ പോകരുത് എന്ന് തനിക്ക് നിർദ്ദേശം ഉണ്ടായിരുന്നു കാരണം ഏഷ്യാനെറ്റിൽ നിന്നും കിട്ടിയ പ്രശസ്തി ആ ചാനലുകൾ എടുക്കരുത് എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു ഞാൻ ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം ജനമൈത്രി ജെല്ലിക്കെട്ട് എന്നീ സിനിമകളുടെ തിരക്കിലായിരുന്നു അതുകൊണ്ടുതന്നെ എനിക്ക് പോകാൻ സാധിക്കുന്നില്ല അത് കഴിഞ്ഞ് ഞാൻ ആ ചാനലിൽ പോയി ഫ്ലവേഴ്സ് മഴവിൽ മനോരമയുമാണ് അവർ ഉദ്ദേശിച്ച ചാനലുകൾ രണ്ട് ചാനലിലും പിന്നീട് ഞാൻ പോയി കാരണം ഞാൻ ഇതുകൊണ്ട് ജീവിക്കുന്ന ഒരാളാണ് അങ്ങനെ ചാനലിൽ പോകരുത് എന്ന് ഒന്നും പറഞ്ഞാൽ എനിക്ക് സമ്മതിക്കാൻ പറ്റില്ല

Scroll to Top