അച്ഛന്റെ പേര് കളയാനാണ് വിനീത് സിനിമ ചെയ്യുന്നത് എത്രയോ നല്ല സിനിമകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസൻ അദ്ദേഹം ഈ സിനിമ കണ്ടാൽ സഹിക്കില്ല

ഓ ടി ടി യിൽ എത്തിയതിനുശേഷം ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു സിനിമയാണ് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം ഈ ചിത്രത്തിൽ എന്തുണ്ടായിട്ടാണ് ഇത്രയും കോടി രൂപ ഈ ചിത്രം കളക്ട് ചെയ്തത് എന്നാണ് ഇപ്പോൾ ചിത്രം കണ്ട് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത് അതിനുമാത്രം ഒന്നും തന്നെ സിനിമയിൽ ഇല്ല എന്നും സിനിമ കാണുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടാണ് തോന്നുന്നത് എന്നും ഒരു കഥയുമില്ലാത്ത പടമാണ് വർഷങ്ങൾക്ക് ശേഷം എന്നുമൊക്കെ ആരാധകർ പറയുന്നുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് വർഷങ്ങൾക്കുശേഷം എന്ന സിനിമയും ഈ സിനിമയുടെ സംവിധായകനായ വിനീത് ശ്രീനിവാസനും

അച്ഛന്റെ പേര് കളയാൻ ഉണ്ടായ മകനാണ് വിനീത് ശ്രീനിവാസൻ എന്നും എത്രയോ നല്ല സിനിമകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസൻ എന്നും ഒക്കെ പലരും കമന്റുകളിലൂടെയും മറ്റും പറയുന്നുണ്ട് എന്തിനാണ് ഇത്രയും മോശം സിനിമ വിനീത് ചെയ്തത് എന്നും പോരാത്തതിന് അതിന് കൂടുതൽ പ്രമോഷൻ നൽകി അത് പ്രേക്ഷകരുടെ മനസ്സിലേക്ക് മികച്ചതാണ് എന്ന തെറ്റിദ്ധാരണയുടെ എത്തിക്കുകയും ആണ് ചെയ്തതെന്ന് പലരും കമന്റ് ചെയ്യുന്നു

എത്രയോ മികച്ച സിനിമകൾ ചെയ്ത നടനും സംവിധായകനും തിരക്കഥാകൃത്തും ഒക്കെയാണ് ശ്രീനിവാസൻ അദ്ദേഹം ഈ സിനിമ കാണുകയാണെങ്കിൽ സഹിക്കില്ല എന്നും ഇനിയും ആരും ഒരുപക്ഷേ വിനീതിന്റെ ഈ ഒരു ഓവർ ഹൈപിന്റെ പുറത്ത് സിനിമ കാണാൻ സാധ്യതയില്ല എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത് വിശ്വസിച്ച പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന രീതിയാണ് വിനീത് കാണിച്ചത് എന്നും ചിലർ പറയുന്നുണ്ട് ഇത്തരത്തിൽ മോശമായ ഒരു രീതി വിനീതൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും പറയുന്നത് സത്യത്തിൽ വിനീത് ശ്രീനിവാസൻ ചെയ്ത് സിനിമകളിൽ തിരമാല മികച്ച സിനിമ ബാക്കിയൊക്കെ വെറും പൊളി സിനിമകളായിരുന്നു വിനീതനോടുള്ള ഇഷ്ടം കൊണ്ടാണ് പ്രേക്ഷകർ അതൊക്കെ സ്വീകരിച്ചത് എന്നാൽ ആ പ്രേക്ഷകരെ വീണ്ടും വീണ്ടും പറ്റിക്കാൻ ശ്രമിച്ചാൽ ഉണ്ടാവാൻ പോകുന്നത് വലിയ പ്രത്യാഘാതമായിരിക്കും ഇപ്പോൾ തന്നെ വിനീതിന്റെ സിനിമകൾ കാണാൻ പ്രേക്ഷകർക്ക് താല്പര്യം കുറഞ്ഞു വന്നിട്ടുണ്ട് എന്നും ആളുകൾ പറയുന്നു

Scroll to Top