ചോട്ടാ മുംബൈയിൽ 20 വയസ് പോലും ഇല്ലാത്ത മണികുട്ടന്റെയൊപ്പം അന്ന് 45 ഇൽ കൂടുതൽ വയസുള്ള സിദ്ദിക്ക്, ആ വയസ് വ്യത്യാസം തോന്നിപ്പിക്കാത്ത തരത്തിലാണ് “ചന്ദ്രപ്പനെ” സ്‌ക്രീനിൽ കൊണ്ട് വന്നത്

മലയാള സിനിമയിലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് എന്നും ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് നടൻ സിദ്ദിഖ് വലിയൊരു ആരാധകനിരയെ തന്നെയാണ് സിദ്ദിഖ് സ്വന്തമാക്കിയിട്ടുള്ളത് ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് സിദ്ധിക്ക് പല കുറി തെളിയിക്കുകയും ചെയ്തിട്ടുണ്ട് വില്ലൻ വേഷം ആണെങ്കിലും നായകൻ വേഷം ആണെങ്കിലും അത് മികച്ച രീതിയിൽ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട് താരത്തെക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത് ജിൽ ജോയ് എന്ന ആരാധകനാണ് സിദ്ദിഖിനെ കുറിച്ച് ഇത്തരം ഒരു കുറിപ്പ് പങ്കുവെച്ചത് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

സന്ദേശം മുതൽ ‘ഗോളം” വരെ! ഒരു കാര്യം വിവരിച്ച് പറഞ്ഞ് പ്രേക്ഷകരെ സിനിമയുമായി വല്ലാതെ അടുപ്പിക്കാൻ സിദ്ദിക്ക് ചെയ്ത പല കഥാപാത്രങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്.. സന്ദേശത്തിൽ അമ്മയെ പറ്റി സിദ്ദിഖ് പറയുമ്പോൾ, കൈയ്യിൽ പൈസ ചുരുട്ടി പിടിച്ചു ക്ലാസിന്റെ ജനലരികിൽ നിൽക്കുന്ന ആ അമ്മയെ പ്രേക്ഷകന് കാണാൻ സാധിക്കും..സിദ്ദിക്കിന്റെ ഈ കഴിവ്, വളരെ മനോഹരമായി ഉപയോഗിച്ച ചിത്രമാണ് ഇപ്പോൾ തിയേറ്ററിൽ ഓടുന്ന ഗോളം. തിയേറ്ററിൽ ഓടുന്ന ചിത്രമായത് കൊണ്ട് ആ സീനിനെ പറ്റി അധികം പറയുന്നില്ല..”കുഞ്ഞുങ്ങൾ എന്തേലും ആഗ്രഹം പറഞ്ഞാൽ സാധിച്ച് കൊടുക്കാൻ ” ആൻ മരിയയിൽ പറയുമ്പോൾ, ഇത്തിരി കൂടി ക്യാമറ ആ നടന്റെ മുഖത്ത് ഫോക്കസ് ചെയ്യാമായിരിന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്… മിഥുൻ മാനുവൽ പക്ഷെ, സണ്ണി വെയിന്റെ റിയാക്ഷൻ ഷോട്ടിലാണ് ക്ലോസപ്പ് വെച്ചത്..

“നിങ്ങള് എന്തൊരു പണിയാണ് കാണിച്ചത് ‘ എന്ന് മിഥുൻ മാനുവലിനെ എപ്പോഴെങ്കിലും കാണുമ്പോൾ പറയണം എന്നുണ്ട് ..ഇതേ മിഥുൻ മാനുവൽ തോമസ് “താൻ എന്റെ അത്ര വല്യ നടൻ അല്ലല്ലോ ” എന്ന് ഗരുഡനിൽ സുരേഷ് ഗോപിയെ കൊണ്ട് ചോദിപ്പിച്ചതും വല്യ മണ്ടത്തരമായിട്ട് തോന്നി..ചോട്ടാ മുംബൈയിൽ 20 വയസ് പോലും ഇല്ലാത്ത മണികുട്ടന്റെയൊപ്പം അന്ന് 45 ഇൽ കൂടുതൽ വയസുള്ള സിദ്ദിക്ക്, ആ വയസ് വ്യത്യാസം തോന്നിപ്പിക്കാത്ത തരത്തിലാണ് “ചന്ദ്രപ്പനെ” സ്‌ക്രീനിൽ കൊണ്ട് വന്നത്  ഇനിയും മികച്ച കഥാപാത്രങ്ങളിലൂടെ സിദ്ദിക്ക് നമ്മളെ വിസ്മയിപ്പിക്കട്ടെ.

Scroll to Top