സുരേഷ് ഗോപി എന്ന ചെറുപ്പക്കാരൻ IAS പ്രവേശന പരീക്ഷ എഴുതാൻ പോവാതെ, വീട്ടിൽ പറയാതെ മദ്രാസിൽ പോയതും നടനാവാൻ വേണ്ടി അലഞ്ഞതും പൊതുടാപ്പിലെ വെള്ളം കുടിച്ച് ക്ഷീണം മാറ്റിയതും എല്ലാം ആ ലേഖനത്തിലുണ്ടായിരുന്നു.

സോഷ്യൽ മീഡിയ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പേര് നടൻ സുരേഷ് ഗോപിയുടെ താണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനു ശേഷം നിരവധി ആളുകളാണ് അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുള്ളത് അദ്ദേഹത്തെ പിന്തുണക്കുന്നവരും എതിർക്കുന്നവരും ഒക്കെ ഈ കൂട്ടരുണ്ട് അത്തരത്തിൽ സുരേഷ് ഗോപിയെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു സിനിമ ഗ്രൂപ്പിൽ ഉയർന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ ഒരു ആരാധകനാണ് ഈ കുറിപ്പ് പങ്കുവെച്ചത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

രാജാവിന്റെ മകൻ വാർത്താ റിപ്പോർട്ട് 1986 ൽ ഇറങ്ങിയ നാനാ വാരിക താളിൽ മോഹൻലാലിന്റെ ഒപ്പം നിൽക്കുന്ന ഒരു പുതുമുഖത്തിന്റെ ഫോട്ടോ സ്ക്കൂൾ കുട്ടിയായ എന്നെ ആകർഷിച്ചു.”മലയാള സിനിമയ്ക്കൊരു പുതിയ നടൻ” എന്നോ മറ്റോ ശീർഷകം കൊടുത്ത ആ കുറിപ്പ് ഞാൻ ആർത്തിയോടെ വായിച്ചു. ആ നടന്റെ പേര് ആദ്യമായി ഞാൻ അറിഞ്ഞു. സുരേഷ് ഗോപി എന്ന ചെറുപ്പക്കാരൻ IAS പ്രവേശന പരീക്ഷ എഴുതാൻ പോവാതെ, വീട്ടിൽ പറയാതെ മദ്രാസിൽ പോയതും നടനാവാൻ വേണ്ടി അലഞ്ഞതും പൊതുടാപ്പിലെ വെള്ളം കുടിച്ച് ക്ഷീണം മാറ്റിയതും എല്ലാം ആ ലേഖനത്തിലുണ്ടായിരുന്നു.പിന്നീട്, 1988 ൽ ഞങ്ങളുടെ നാട്ടിൽ 1921 എന്ന സിനിമ ഷൂട്ടിംഗ് നടക്കുമ്പോൾ താരങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് പോവുന്ന കാറിൽ സുരേഷ് ഗോപിയെ ഒരു നോക്ക് കാണാൻ സാധിച്ചു. കുറേ നാളുകൾ കഴിഞ്ഞ് തിരുവനന്തപുരത്ത് കഴിയുമ്പോൾ രാജസേനൻ സംവിധാനം ചെയ്ത ‘മേഘസന്ദേശം’ ലൊക്കേഷനിൽ വെച്ച് ദിവസങ്ങളോളം കാണാൻ കഴിഞ്ഞു. (അക്കാലത്ത് ഞാൻ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു). 2003 ൽ ഞാൻ ഖത്തറിൽ ജോലി ചെയ്യുമ്പോൾ ദിനപ്പത്രത്തിൽ ഒരു വാർത്ത കണ്ടു. ഓണാഘോഷം പരിപാടിക്ക് മുഖ്യാതിഥിയായി വരുന്നൂ സുരേഷ് ഗോപി! എനിക്ക് ആർത്തി മൂത്ത് ഭ്രാന്ത് ആയ പോലെ ഞാൻ സകല സ്റ്റാർ ഹോട്ടലിലെ ഫോണിലും വിളിച്ചു ചോദിച്ചു.
മിക്ക കോളുകളും എടുത്തത് ഫിലിപ്പീനി, അറബി സ്റ്റാഫുകൾ ആയിരുന്നു.”വാട്ട്? സുറാസ് കോപ്പി? നോ നോ, നോ സിറോക്‌സ് കോപ്പി ഹിയർ” എന്ന മറുപടി കേട്ടിട്ടും ഫോണ് ഡയറക്ടറി പരതി ഞാൻ ഓരോ ഹോട്ടലിലും വിളി തുടർന്ന്.
അവസാനം, സുരേഷ് ഗോപി തങ്ങുന്ന ഹോട്ടലും റൂം നമ്പറും കിട്ടി. ഒന്ന് കോൾ കണക്ട് ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടു. സാക്ഷാൽ സുരേഷ് ഗോപി ലൈനിൽ!
ഞാൻ സ്വയം പരിചയപ്പെടുത്തി, മേഘസന്ദേശം സിനിമാ സെറ്റിൽ ഞാൻ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹം ജാടകൾ ഒന്നുമില്ലാതെ റൂമിൽ വന്നാൽ കാണാം എന്നറിയിച്ചു.ൻ ഇക്കാര്യം എന്റെ സഹപ്രവർത്തകരും സഹമുറിയന്മാരുമായവരോട് പറഞ്ഞപ്പോൾ അവരെന്നെ കളിയാക്കി.
“എന്തോരം ബിഡൽസ് ആണപ്പാ ഇവൻ വിടുന്നത്!”

അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു, ഞാൻ എന്റെ ഫിലിം ലോഡഡ് ക്യാമറ എടുത്ത് അവരോട് കൂടെ വരാൻ പറഞ്ഞു. താരത്തെ നേരിൽ കാണിച്ച് തരാം എന്നറിയിച്ചപ്പോൾ അഞ്ചോളം സുഹൃത്തുക്കൾ കൂടെ വന്നു. കമ്പനി വക ടൊയോട്ട പിക്കപ്പിൽ ഞങ്ങൾ ഹോട്ടലിലെത്തി. റിസപ്‌ഷനിൽ ചെന്ന് സുരേഷ് ഗോപിയെ കാണാൻ വന്നതാണ് ന്ന് അറിയിച്ചപ്പോൾ കൗണ്ടറിൽ ഇരിക്കുന്ന ഫിലിപ്പീനി യുവതി ചോദിച്ചു:
“വിച്ച് കണ്ട്രി?””ഹീ ഈസ് ഫേമസ് ഇന്ത്യൻ ആക്ടർ സുരേഷ് ഗോപി, നാഷണൽ അവാർഡ് വിന്നർ” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.അവരുടെ റൂം എടുത്തവരുടെ പാസ്സ്പോർട്ടു കോപ്പികൾ ഞങ്ങളെ കാണിച്ച് അതിൽ നിന്നും സുരേഷ് ഗോപിയെ കണ്ടെത്താൻ പറഞ്ഞ് ഫിലിപ്പീനി പെണ്ണ് ഓളെ പാട്ടിന് പോയി.
സുരേഷ് ഗോപിയുടെ ഫോട്ടോ കണ്ട്, യഥാർത്ഥ പേര് വേറെ എന്തൊക്കെയോ ഉള്ള പാസ്സ്പോർട്ടു കോപ്പി ഫിലിപ്പീനിയെ കാണിച്ച് “ദാ ഇദ്ദേഹം ആണ് അദ്ദേഹം”.യുവതി റൂമിലേക്ക് വിളിച്ചു ചോദിച്ചു, ഞങ്ങളോട് റൂം നമ്പർ പറഞ്ഞു. ഞങ്ങൾ ലിഫ്റ്റിൽ കയറി മുറിയുടെ ഡോറിൽ തട്ടി. കോളിങ് ബെൽ അടിച്ചു. അപ്പോഴും എന്റെ കൂട്ടുകാർക്ക് വിശ്വാസം ആയിട്ടില്ല.
കാണാൻ കഴിയില്ലന്ന് വിചാരിച്ച് തിരിഞ്ഞപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ സുരേഷ് ഗോപി ഏട്ടൻ ഏതാനും സുഹൃത്തുക്കൾക്കൊപ്പം കോറിഡോറിലൂടെ നടന്നടുക്കുന്നു!ഞാൻ വീണ്ടും സ്വയം പരിചയപ്പെടുത്തി. കൂട്ടുകാരോടും നാടെവിടെ, ഇവിടെ എത്ര കാലമായി, ജോലിയിൽ സംതൃപ്തിയുണ്ടോ എന്നൊക്കെ ചോദിച്ചു.
ഞങ്ങൾക്ക് ഒന്ന് ഫോട്ടോ എടുക്കണം എന്നറിയിച്ചപ്പോൾ ഓകെ ആവാലോ എന്നദ്ദേഹം. ഞാൻ ക്യാമറ എടുത്ത നേരം അദ്ദേഹം ഓരോരുത്തരെ തോളിൽ കൈയ്യിട്ട് ഫോട്ടോ എടുത്തു.

Scroll to Top