ഇത്രയും മോശമായ ഒരു സ്ത്രീ കഥാപാത്രത്തെ അടുത്തെങ്ങും സിനിമയിൽ കണ്ടിട്ടില്ല മുത്തുച്ചിപ്പിയിലെ കഥ പോലെ ഒരു പ്ലോട്ട് മുഴുവൻ വെറുപ്പിക്കൽ ആയി മാറിയ ഒരു സിനിമ. സ്കൂൾ നാടകത്തെക്കാൾ മോശമായ മേക്കപ്പ്

കഴിഞ്ഞ ദിവസമായിരുന്നു നടൻ സംവിധായകനുമായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന ചിത്രം ഓ ടി ടി യിൽ എത്തിയത് സോണി ലൈവ് എന്ന ഓ ടി ടി പ്ലാറ്റ്ഫോമിലാണ് ഈ ചിത്രം എത്തിയത് ഇതിനെ തുടർന്ന് തീയേറ്ററിൽ സിനിമ കാണാത്ത നിരവധി ആളുകൾ പലതരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട് ഇതിൽ കൂടുതൽ അഭിപ്രായങ്ങളും ചിത്രം വളരെയധികം ക്രിഞ്ച് ആണ് എന്ന രീതിയിലുള്ളതാണ് വന്നവനും പോയവനും എല്ലാം മത്സരിച്ച് ക്രിഞ്ച് അടിപ്പിച്ച പടം കണ്ടു തീർക്കാൻ പെട്ട പാട്

എങ്ങനെയാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് നിവിനെ മാറ്റി നിർത്തിയാൽ ഒരു ഊള പടം ഇജ്ജാതി ഊള പടം ജീവിതത്തിൽ കണ്ടിട്ടില്ല അരമണിക്കൂർ കൊണ്ട് തീർത്തു നിവിൻ പോളിയും ബേസിലും ഇല്ലായിരുന്നുവെങ്കിൽ എട്ട് നിലയിൽ പൊട്ടേണ്ട പടമായിരുന്നു ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് ശ്വാസം മുട്ടുന്നത് ശ്രീനിവാസന്റെ പല രീതികളും അനുകരിക്കുവാൻ വിനീത് ശ്രീനിവാസൻ ശ്രമിച്ചിട്ടുണ്ട് എന്നാൽ ഒന്നും തന്നെ പടത്തിൽ വർക്ക് ഔട്ട് ആയിട്ടില്ല എന്നതാണ് സത്യം

ഒപ്പം തന്നെ കല്യാണി പ്രിയദർശനും വലിയ തോതിലുള്ള വിമർശനം ലഭിക്കുന്നുണ്ട് ചിത്രത്തിൽ വളരെ മോശം സ്ത്രീ കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തിയത് എന്നും ചേച്ചിയുടെ ഭർത്താവുമായിയുള്ള അവിഹിതം അടക്കമുള്ള രംഗങ്ങൾ വളരെ മോശമായി തോന്നിയെന്നും ആണ് ചിലർ പറയുന്നത് മുത്തുച്ചിപ്പിയിൽ വരുന്ന കഥ പോലെയുള്ള ഒരു പ്ലോട്ടായാണ് ഈ ഒരു രംഗം തോന്നിയത് എന്നും ചിലർ പറയുന്നു വളരെ മോശമായ ഒരു സ്ത്രീ കഥാപാത്രമാണ് കല്യാണി പ്രിയദർശൻ എത്തിയത് എന്നും പലരും പറയുന്നുണ്ട് അതോടൊപ്പം തന്നെ ചിത്രത്തിലെ മേക്കപ്പിനെ കുറിച്ചും വിമർശനങ്ങൾ ഉയരുന്നു സ്കൂൾ നാടകത്തിനേക്കാൾ മോശമായ തരത്തിലുള്ള മേക്കപ്പ് ആണ് ചിത്രത്തിൽ ഉപയോഗിച്ചത് എന്നും അതുതന്നെ ഒരു മോശം രീതിയായി തോന്നിയെന്നും ഒക്കെയാണ് പലരും കമന്റ് ചെയ്യുന്നത് ഓ ടി ടി പ്രേമികൾക്ക് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം അത്രത്തോളം ഇഷ്ടം ആയിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഈ കമന്റുകൾ

Scroll to Top