എൻറെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു.

നടൻ സുരേഷ് ഗോപിയോട് രാഷ്ട്രീയപരമായി പല അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും വ്യക്തിപരമായി അങ്ങേയറ്റം ബഹുമാനം ഉള്ളവരാണ് കൂടുതലാളുകളും സുരേഷ് ഗോപി എന്ന വ്യക്തിയോട് ആർക്കും യാതൊരുവിധത്തിലുള്ള വിരോധവുമില്ല കാരണം അത്രത്തോളം മികച്ച രീതിയിൽ ആണ് അദ്ദേഹം ജനങ്ങളോട് ഇടപെട്ടിട്ടുള്ളത് ഇപ്പോൾ ശ്രദ്ധ നേടുന്നത് സുരേഷ് ഗോപിയെ കുറിച്ച് നടനായ മോഹൻ ജോസ് പറയുന്ന ചില കാര്യങ്ങളാണ് വ്യക്തിപരമായി സുരേഷ് ഗോപി തന്റെ ജീവിതത്തിൽ ചെലുത്തിയ ചില കാര്യങ്ങളെക്കുറിച്ചാണ് മോഹൻജോസ് സംസാരിക്കുന്നത് തന്റെ മകൾ ജനിച്ച സമയത്ത് ഉണ്ടായ സംഭവങ്ങളെ കുറിച്ചാണ് ഇദ്ദേഹം വ്യക്തമാക്കുന്നത് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച് കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്

ഒരു സഹപ്രവർത്തകന്റെ അല്ലെങ്കിൽ ഒരു സുഹൃത്തിന്റെ കരുതൽ എത്ര വലുതാണ് എന്ന് മനസ്സിലാക്കി എടുക്കുന്ന രീതിയിലുള്ള ഒരു കുറിപ്പ് തന്നെയായിരുന്നു ഇത് മോഹൻ ജോസ് സിനിമയിൽ അത്രത്തോളം വലിയ താരം ഒന്നുമല്ല ചെറിയ താരങ്ങളെ പോലും പലപ്പോഴും അങ്ങേയറ്റം ശ്രദ്ധിക്കുന്ന കൂട്ടത്തിൽ ആണ് സുരേഷ് ഗോപി എന്ന് മനസ്സിലാക്കി തരുന്ന ഒരു കുറിപ്പ് തന്നെയായിരുന്നു ഇത് മോഹൻ ജോസിനെ പോലെ തന്നെ പല കലാകാരന്മാരുടെ കുടുംബത്തിലും വലിയ സ്വാധീനം ചെലുത്താൻ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധ നേടിയിട്ടുള്ള ഒരു കാര്യം തന്നെയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പ് ഇങ്ങനെ

വർഷങ്ങൾക്കു മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു. റൂംബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പാക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇതു മോൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു. എൻറെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും
രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു.
ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ്വ നന്മകളും നേരുന്നു!

Scroll to Top