ലൂർദ് മാതാവിന് സ്വർണ്ണക്കൊന്ത സമ്മാനിച്ച സുരേഷ് ഗോപി അപ്പോൾ പത്തുലക്ഷത്തിന്റെ കിരീടം മറന്നുപോയോ എന്ന് സോഷ്യൽ മീഡിയ

മലയാളികൾക്കിടയിൽ വളരെ സുപരിചിതനായ നടനാണ് സുരേഷ് ഗോപി പ്രത്യേകമായ അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ഒരു ആവശ്യം പോലും ഇല്ല അത്രത്തോളം മനോഹരമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത് അതോടൊപ്പം തന്നെ അദ്ദേഹം ഇന്ന് നമ്മുടെ രാജ്യത്തെ കേന്ദ്ര സഹ മന്ത്രിയായി സ്ഥാനമനുഷ്ഠിക്കുന്നു ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും വൻഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത് ശേഷം തൃശ്ശൂരിൽ തനിക്ക് വിജയം ഉറപ്പാക്കിയവർക്ക് എല്ലാം തന്നെ അദ്ദേഹം നന്ദി പറയുകയും ചെയ്തിരുന്നു തൃശ്ശൂരിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യും എന്നാണ് അദ്ദേഹം അറിയിച്ചത്

ഇപ്പോഴിതാ തൃശ്ശൂർ ലൂർദ് മാതാ പള്ളിയിലെ മാതാവിന് ഒരു കൊന്തയും സമ്മാനിച്ചു കൊണ്ടാണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത് സ്വർണ കൊണ്ട് മാതാവിന്റെ കരങ്ങളിൽ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട് തന്റെ വിജയത്തിന് ലൂർദ് മാതാവും ഒരു ഭാഗമായിട്ടുണ്ട് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത് അതിന്റെ ഭാഗമായി ആണ് സ്വർണ്ണക്കൊന്തയുമായി അദ്ദേഹം എത്തിയത് ഇതിനു മുൻപ് തന്നെ സുരേഷ് ഗോപി ഒരു സ്വർണ്ണ കിരീടം മാതാവിന് സമ്മാനിച്ചിരുന്നു അതിന്റെ പേരിൽ വലിയ വിമർശനങ്ങളും അദ്ദേഹത്തിന് ഏൽക്കേണ്ടതായി വന്നിരുന്നു പൂശിയ കിരീടമാണ് മാതാവിന് സമർപ്പിച്ചത് എന്ന തരത്തിലായിരുന്നു പലരും സംസാരിച്ചിരുന്നത് എന്നാൽ ഇപ്പോൾ അതിനുള്ള ഒരു മറുപടി എന്ന നിലയിലാണ് അദ്ദേഹം മാതാവിന് സ്വർണ്ണക്കൊന്തയുമായി എത്തിയിരിക്കുന്നത്

തൃശ്ശൂരിൽ താൻ വിജയിക്കുകയാണെങ്കിൽ 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് നൽകുമെന്ന് ഇതിനു മുൻപ് തന്നെ സുരേഷ് ഗോപി പറയുകയും ചെയ്തിട്ടുണ്ടായിരുന്നു മാതാവിന് സമർപ്പിച്ചതോടെ 10 ലക്ഷം രൂപയുടെ കിരീടത്തെക്കുറിച്ച് മറന്നു എന്നൊക്കെയാണ് ചിലയാളുകൾ കമന്റുകൾ ആയി ചോദിക്കുന്നത് സുരേഷ് ഗോപി മനഃപൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കമന്റുകൾ നൽകുന്നവരാണ് അത്തരം ആളുകൾ അദ്ദേഹം എന്ത് നന്മ പ്രവർത്തി ചെയ്താലും അതിൽ ഒരു മോശം രീതി കണ്ടെത്തുവാൻ ശ്രമിക്കുന്ന ഒരുപറ്റം ആളുകൾ ഉണ്ട് അവരാണ് ഇത്തരത്തിൽ മോശമായ കമന്റുകളുമായി രംഗത്ത് വരുന്നത് അതേസമയം ഇത്തരം കമന്റുകൾക്കൊന്നും തന്നെ യാതൊരു പ്രാധാന്യവും നൽകാതെയാണ് സുരേഷ് ഗോപി മുൻപോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ഈ വാർത്തയും ഇപ്പോൾ ശ്രദ്ധ നേടുന്നു

Scroll to Top