സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും അവതാരമായ സാക്ഷാൽ യേശുദേവൻ പോലും സുരേഷ് ഗോപിയെ തന്നോടു ഉപമിച്ചതിൽ പരാതി പറയുമെന്ന് തോന്നുന്നില്ല

മലയാളികളെല്ലാം വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന റിസൾട്ട് ആയിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ വന്ന തൃശ്ശൂരിന്റെ റിസൾട്ട് സുരേഷ് ഗോപി വമ്പൻ ഭൂരിപക്ഷത്തോടെ തന്നെ തൃശൂരിൽ വിജയിച്ചപ്പോൾ അത് പലർക്കും അംഗീകരിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യമായി മാറിയിരുന്നു കേരളത്തിൽ ബിജെപി അക്കൗണ്ട് തുടങ്ങിയില്ല എന്ന് പൂർണ്ണമായും വിശ്വസിച്ചിരുന്ന സാഹചര്യത്തിലാണ് തൃശ്ശൂരിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വമ്പൻ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയം കൈവരിച്ചത് ഇത് എല്ലാവർക്കും വലിയൊരു അമ്പലപ്പു തന്നെയാണ് സൃഷ്ടിച്ചത് എന്ന് പറയാതെ വയ്യ

പലരും പലതരത്തിലുള്ള ട്രോളുകൾ കൊണ്ട് ഇദ്ദേഹത്തെ വിമർശിക്കുകയായിരുന്നു ചെയ്തത് സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള നെഗറ്റീവ് റിവ്യൂകളും താരത്തിനെതിരെ ഉയർന്നു വന്നു എന്ന് പറയുന്നതാണ് സത്യം. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപിയുടെതായി പ്രചരിച്ചത് ക്രിസ്തുവിന്റെ ഒരു ചിത്രത്തിന് ഒപ്പം മോർഫ് ചെയ്ത സുരേഷ് ഗോപിയുടെ മുഖമായിരുന്നു. ക്രിസ്ത്യാനികളായ സംഘികളുടെ വീട്ടിൽ ഇനിമുതൽ ഈ ചിത്രം ആയിരിക്കും ഉണ്ടാവുക എന്ന തരത്തിലായിരുന്നു ഈ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നത് പലരും ഇതിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു

ക്രിസ്ത്യാനികളെ മുഴുവൻ അപമാനിക്കുന്ന തരത്തിലുള്ള ചില സംഭവങ്ങളാണ് നടന്നത് എന്നും ഇത്തരത്തിൽ ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത എത്തിയത് മോശമായിപ്പോയി എന്നും ഒക്കെ ആയിരുന്നു പലരും പറഞ്ഞിരുന്നത് ഇപ്പോൾ ഇതിനെക്കുറിച്ച് ബിജെപി പ്രവർത്തകനായ രഞ്ജിത്ത് എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ റജിലൂക്കോസടക്കമുള്ള കമ്മികൾ തൃശൂരിലെ കൃസ്ത്യാനികളോടുള്ള കലിപ്പിലാണ് ഇങ്ങനെ ഒരു പോസ്റ്റർ ഇറക്കിയതെങ്കിലും, സംഗതി കൊള്ളാം. സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും അവതാരമായ സാക്ഷാൽ യേശുദേവൻ പോലും സുരേഷ് ഗോപിയെ തന്നോടു ഉപമിച്ചതിൽ പരാതി പറയുമെന്ന് തോന്നുന്നില്ല. കാരണം ആ മനുഷ്യനും അത്രയേറെ കറകളഞ്ഞ ഒരു മനുഷ്യസ്‌നേഹിയാണ്. നന്ദി കമ്മ്യോളേ.. നല്ലൊരു ചിത്രത്തിന്. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ ചിത്രവും കുറിപ്പും ആണ് നിരവധി ആളുകളാണ് ഇതിനിപ്പോൾ വ്യത്യസ്തമായ കമന്റുകളുമായി രംഗത്ത് വരുന്നത്

Scroll to Top