അമ്മയുടെ സാരിയിൽ സുന്ദരിയായി അന്ന ബെൻ, ക്യൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ ലോകം

ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയ ശൈലിയും കൊണ്ട് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് അന്ന ബെൻ.

സാരിയിലുള്ള ഏതാനും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് അന്ന ബെൻ ഇപ്പോൾ. അമ്മയുടെ പഴയ സാരിയിൽ അതിസുന്ദരിയായ അന്നയെ ആണ് ചിത്രത്തിൽ കാണാനാവുക. ഫാഷൻ ഡിസൈനിങ് ബിരുദധാരി കൂടിയാണ് അന്ന.

യുവനടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമാണ് അന്ന ഇന്ന്. കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ, കപ്പേള, സാറാസ്, കാപ്പ തുടങ്ങി ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുക്കാൻ അന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യുവിൽ അന്ന അഭിനയിക്കുന്നുണ്ട്. അന്നയുടെ ആദ്യ തെലുങ്കു ചിത്രം കൂടിയാണിത്. കപ്പേള എന്ന ചിത്രത്തിലൂടെ 2021ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും അന്ന സ്വന്തമാക്കിയിരുന്നു. നാല് ഓഡിഷനുകള്‍ പൂർത്തിയാക്കിയ ശേഷമാണ് അന്നയെ കുമ്പളങ്ങി നൈറ്റ്സിലേയ്ക്ക് സെലക്ട് ചെയ്തത്. ചിത്രത്തിൽ അതിഗംഭീരമായ പ്രകടനമായിരുന്നു അന്ന കാഴ്ച വെച്ചത്.

Scroll to Top